Congress expels 6 UP MLAs who voted against Kapil Sibal in Rajya Sabha poll

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കപില്‍ സിബലിനെതിരെ വോട്ടുചെയ്ത പാര്‍ട്ടിയിലെ ആറു എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്.

എം.എല്‍.എമാരായ സഞ്ജയ് പ്രതാപ് ജയസ്‌വാള്‍, മാധുരി വര്‍മ്മ, വിജയ് ദുബേ, മുഹമ്മദ് മുസ്ലിം, ദില്‍ നവാസ് ഖാന്‍, നവാബ് കാസിം അലി ഖാന്‍ എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയത്.

മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന്റെ സാന്നിദ്ധ്യത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

ബി.ജെ.പിയുടെ പ്രീതി മഹാപത്രയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെയാണ് സിബല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. പുറത്താക്കപ്പെട്ട ആറു പേരില്‍ മൂന്നു പേര്‍ ബി.ജെ.പിയെയും മറ്റു മൂന്നു പേര്‍ ബി.എസ്.പിയെയുമാണ് പിന്തുണച്ചത്.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ആസാദ് ഉത്തര്‍പ്രദേശില്‍ നടന്ന ഈ കൂറുമാറ്റത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ചു. ഹരിയാനയിലെ പോലെ അധികാരം ദുരുപയോഗം ചെയ്ത് വിജയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആസാദ് ആരോപിച്ചു.

Top