ഹിമാചലിൽ സ്വതന്ത്രമാരെ കൂടെ നിർത്തി കോൺ​ഗ്രസ്

ഡൽഹി: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയാരെന്ന തീരുമാനം വൈകുന്നു. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗും മുൻ അദ്ധ്യക്ഷൻ സുഖ്വിന്ദർ സുഖുവും നിലപാടിൽ ഉറച്ചു നില്ക്കുന്നതാണ് തർക്കം തുടരാൻ കാരണം. എംഎൽഎമാരുമായി സംസാരിച്ച നിരീക്ഷകർ റിപ്പോർട്ട് ഇന്ന് കൈമാറും. രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള സുഖുവിന് നറുക്കു വീഴാനാണ് സാധ്യത. അതേസമയം സ്വതന്ത്ര എംഎൽഎമാരെ മറുകണ്ടം ചാടിച്ച് ഹിമാചലിൽ കോൺ​ഗ്രസ് സർക്കാരിൻ്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ബിജെപി ക്യാംപിൽ നിന്നും ചിലരെ ചാടിക്കാനും നീക്കം തുടരുകയാണ്.

അതേസമയം പാർട്ടി നേതൃത്വത്തിൻ്റെ ഏതു നിർദേശവും താൻ അനുസരിക്കുമെന്ന് സുഖ്വിന്ദർ സുഖു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺ​ഗ്രസ് ശക്തമായ സർക്കാരുണ്ടാകും. നിലവിൽ 43 എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിനുണ്ട്. മൂന്ന് സ്വതന്ത്ര എംഎൽഎമാർ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ ആറോ ഏഴോ ബിജെപി എംഎൽഎമാർ കൂടി കോൺ​ഗ്രസിലേക്ക് വന്നേക്കും – മാധ്യമങ്ങളെ കണ്ട സുഖു പറഞ്ഞു.

Top