കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തോല്‍വി ഗൗരവമായി കാണണം; സോണിയാ ഗാന്ധി

sonia gandhi

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വി ഗൗരവമായി കാണണമെന്ന് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. തിരുത്തലുകള്‍ വേണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതിലും ചര്‍ച്ചയുണ്ടാകുമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

കേരളത്തിലേതടക്കമുള്ള തെരഞ്ഞെടുപ്പ് തോല്‍വിയുടെ യഥാര്‍ത്ഥ്യം തിരിച്ചറിയണം. തോല്‍വിയുടെ കാരണം സൂക്ഷ്മമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. നിരാശയെന്ന് വെറുതെ പറഞ്ഞ് പോയിട്ട് കാര്യമില്ലെന്നും സോണിയാ അഭിപ്രായപ്പെട്ടു.

Top