തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി

akhilesh

ലക്‌നൗ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ സമാജ്‌വാദി പാര്‍ട്ടി മധ്യപ്രദേശ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ആറ് സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സിന്ധി, പരസ്‌വാഡാ, ബാലഗഡ്, നിവാരി, പന്നാ, ബുഹാനി വിധാന്‍സഭ എന്നീ സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എസ്പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിനായി ഏറെനാള്‍ കാത്തിരുന്നുവെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ശനിയാഴ്ച പറഞ്ഞിരുന്നു.

Top