കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഉടന്‍ ഇല്ല; സോണിയ തുടരും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഉടനുണ്ടാകില്ല. പുതിയ അധ്യക്ഷന്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗമാണ് ആവശ്യം തള്ളിയത്. ഇതോടെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും.

മേയിലെ പ്ലീനറി സമ്മേളനത്തിനു ശേഷം അധ്യക്ഷന്‍ മതിയെന്ന തീരുമാനത്തിലാണ് പ്രവര്‍ത്തക സമിതി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്നായിരുന്നു കേരള നേതാക്കളുടെ ശുപാര്‍ശ. മേയ് 29ന് പ്ലീനറി സമ്മേളനം നടത്താണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. രാഹുല്‍ ഇല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി വേണമെന്നും നേതാക്കള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Top