ഓഹരി വിപണി ഉയര്‍ത്താന്‍ തയ്യാറാക്കിയത്; എക്‌സിറ്റ് പോള്‍ തള്ളി കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ഓഹരി വിപണി ഉയര്‍ത്താന്‍ ചില കമ്പനികള്‍ക്കായി ചെയ്തതാണ് ഈ എക്‌സിറ്റ് പോളുകളെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

തിരിമറിക്കുള്ള സാധ്യതയുള്ളതിനാല്‍ ഇവിഎമ്മില്‍ കര്‍ശനമായ ജാഗ്രത വേണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഭിഭാഷക സംഘത്തെ എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായ നടപടിയാണ് സ്വീകരിക്കുന്നത്. കര്‍ണാടക സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന ഒറ്റപ്പാര്‍ട്ടിയായി ബിജെപി മാറുമെന്നും, സഖ്യ കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

Top