കോഴിക്കോട് സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം

കോഴിക്കോട് : ഉള്ളിയേരിയില്‍ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റു. ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കഴിഞ്ഞ ദിവസമാണ് ഉള്ളിയേരി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കാന്‍ തുടങ്ങിയത്. ഇതോടെ കടുത്ത ഗതാഗത കുരുക്കാണ് ഈ മേഖലയില്‍ അനുഭവപ്പെട്ടിരുന്നത്. പണി പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് സിപിഐഎം പ്രവര്‍ത്തകരുടെ ആരോപണം.

Top