രാഹുല്‍ മത്സരിക്കുന്നത് എല്‍ഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കില്ല: കാനം

kanam rajendran

നെടുമങ്ങാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് എല്‍ഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് 20 സീറ്റിലും വിജയ സാധ്യതയുണ്ടെന്നും രാഹുലിന്റെ വരവ് ഒരു മഹാസംഭവമാക്കി മാറ്റുന്നത് മാധ്യമങ്ങളാണെന്നും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍പറേറ്റുകളുടെ കാവല്‍ക്കാരനാണെന്നും മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രതിപക്ഷ ഐക്യം ആവശ്യമാണെന്നും കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അതിര്‍ത്തി രേഖ നേരിയതാണെന്നും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും കൂറ് മാറാന്‍ കഴിയുന്ന സ്ഥിതിയാണെന്നും കാനം വ്യക്തമാക്കി.

കേന്ദ്രത്തില്‍ മത നിരപേക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് കേരളത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കണം. വര്‍ഗീയ ശക്തികളെ അകറ്റിനിര്‍ത്താന്‍ ഇടതുപക്ഷത്തിനെ സാധിക്കൂ, കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top