മണിപ്പൂരിൽ എയിംസ് കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞില്ല: അമിത് ഷാ

ഇംഫാല്‍: 15 വര്‍ഷത്തെ ഭരണത്തില്‍ മണിപ്പൂരില്‍ എയിംസ് കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചാലുടന്‍, എയിംസ് നിര്‍മ്മിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു. തൗബാലില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സര്‍ക്കാര്‍ മണിപ്പൂരിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചുവെന്നും കോണ്‍ഗ്രസിന് അത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരില്‍ എയിംസ് സെന്റര്‍ സ്ഥാപിക്കുമെന്നും കായിക അടിസ്ഥാന സൗകര്യ വികസനത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

Top