കോൺഗ്രസ്‌ തകർന്ന് തരിപ്പണമായി : കെ സുരേന്ദ്രൻ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണെന്നും യുഡിഎഫ് ചിത്രത്തിലില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയതലത്തിലെ പോലെ കോൺഗ്രസ് തകർന്നു തരിപ്പണമായി കഴിഞ്ഞു. ഐക്യമുന്നണിയിൽ ലീഗിന്റെ അപ്രമാദിത്വമാണുള്ളത്. കാലാകാലങ്ങളായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷത്തിന് ഇതിൽ വലിയ ആശങ്കയാണുള്ളത്. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ മധ്യ തിരുവിതാംകൂറിൽ കോൺഗ്രസ് ദുർബലമായി കഴിഞ്ഞു എന്നും സുരേന്ദ്രൻ പറഞ്ഞു.

എൽഡിഎഫും യുഡിഎഫും ഒരേ തൂവൽപക്ഷികളായതിനാൽ പ്രതിപക്ഷത്തിന് അഴിമതിക്കെതിരെ മിണ്ടാനാവുന്നില്ല. പരസ്പരം അഴിമതികൾ ഒത്തുതീർപ്പാക്കുന്ന വിചിത്രമായ രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. ബാർക്കോഴകേസ് അട്ടിമറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫ് നേതാക്കൾക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കി എന്നും സുരേന്ദ്രൻ ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ പരുപാടിയിൽ ആണ് സുരേന്ദ്രന്റെ ആരോപണങ്ങൾ.

Top