സോണിയ ഗാന്ധി ആശുപത്രി വിട്ടു; വിശ്രമം തുടരും

ഡൽ​ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. ഡൽഹി ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന സോണിയ ഇന്ന് ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. വീട്ടിൽ വിശ്രമം തുടരുമെന്ന് കോൺഗ്രസ് പ്രചാരണ വിഭാഗം ചുമതയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ച സോണിയ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Top