ഇത് കോൺഗ്രസിന്റെ നിർണായക സമയം; പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കണമെന്ന്…

ഡൽഹി:രാഹുൽ ഗാന്ധി രാജി വെച്ചതിനെ തുടർന്ന് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് കിടക്കുന്ന കോൺഗ്രസിൽ ഉടൻ തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ. രാഹുൽ ഗാന്ധി ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞിട്ട് ഏഴ് ആഴ്ച പിന്നിട്ടിട്ടും ഇതുവരെ പുതിയ അധ്യക്ഷനെ പാർട്ടി നേതൃത്വം തെരഞ്ഞെടുത്തിട്ടില്ല. പുതിയ അധ്യക്ഷനെ എത്രയും വേഗം തെരഞ്ഞെടുക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.

രാഹുലിന്റെ രാജി ഒരിക്കലും പാർട്ടി പ്രതീക്ഷിച്ചിരുന്നില്ലെന്നും കോൺഗ്രസിൻറെ നിർണായക സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. .രാഹുലിനെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ രാഹുൽ അദ്ദേഹം എടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ചെയ്തതെന്നും സിന്ധ്യ പറഞ്ഞു.

സോണിയയുടെയും രാഹുലുൻറെയും നേതൃത്വത്തിലുള്ള കോൺഗ്രസിന് പുതിയ ഊർജം പകരാൻ കഴിയുന്ന ഒരാൾക്ക് അവസരം നൽകണം- അദ്ദേഹം കൂട്ടിച്ചേർത്തു.

Top