സ്ഥലംമാറ്റ ഭീഷണി നേരിടുന്നുണ്ട്; തുറന്നടിച്ച് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ശ്രീനഗര്‍: സ്ഥലംമാറ്റ ഭീഷണി നേരിടുന്നുണ്ടെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു സമ്മര്‍ദമുണ്ടായെന്ന വെളിപ്പെത്തലിനു പിന്നാലെ കോണ്‍ഗ്രസ് നേതാവായിരുന്ന ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ അനുസ്മരണച്ചടങ്ങിലാണ് മാലിക്ക് വെളിപ്പെടുത്തല്‍ നടത്തിയത്.

ജോലി നഷ്ടപ്പെടുമെന്ന ഭയമില്ലെന്നും എന്നാല്‍, സ്ഥലംമാറ്റം ഉണ്ടായേക്കാമെന്നും എന്നാല്‍, ഇവിടെയുള്ളിടത്തോളം ജനങ്ങള്‍ വിളിച്ചാല്‍ എത്തുമെന്നും മാലിക്ക് പറഞ്ഞു.

പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചിരുന്നുവെങ്കില്‍ ചരിത്രം തന്നെ സത്യസന്ധനല്ലെന്നു രേഖപ്പെടുത്തിയിരുന്നേനെയെന്നും കുതിരക്കച്ചവടമൊഴിവാക്കുന്നതിനാണ് കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതെന്നും മാലിക്ക് വ്യക്തമാക്കി.

Top