പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തുന്നു

rahul-gandi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രളയക്കെടുതി നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ആഗസ്റ്റ് 28, 29, തിയതികളിലായിരിക്കും രാഹുല്‍ ഗാന്ധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.

കൂടുതല്‍ ധനസഹായം കേരളത്തിന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. മാനദണ്ഡമനുസരിച്ചായിരിക്കും സഹായമെന്നും അദ്ദേഹം ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് യാതൊരു മടിയും കൂടാതെ തന്നെയാണ് സഹായം നല്‍കിയതെന്നും ആഗസ്റ്റ് 17, 18 തീയതികളിലെ കേരള സന്ദര്‍ശനത്തിനു ശേഷം രക്ഷാപ്രവര്‍ത്തനം താന്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു. തന്റെ നിര്‍ദേശപ്രകാരം തന്നെയാണ് ക്യാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി നിത്യേന യോഗം ചേര്‍ന്ന് ആഗസ്റ്റ് 16 മുതല്‍ 21 വരെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Top