കോണ്‍ഗ്രസിന്റെ നിയമ-മനുഷ്യാവകാശ സെല്‍ അധ്യക്ഷ പദവി രാജിവച്ച് വിവേക് തന്‍ഖ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നിയമ-മനുഷ്യാവകാശ സെല്‍ അധ്യക്ഷ പദവിയില്‍ നിന്ന് രാജിവച്ച് എം പി വിവേക് തന്‍ഖ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ വിവിധ പദവികള്‍ വഹിക്കുന്നവര്‍ രാജി സമര്‍പ്പിക്കണമെന്നും പുതിയ ടീം രൂപവത്കരിക്കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇത് സഹായകരമാവുമെന്നും തന്‍ഖ ട്വിറ്ററില്‍ കുറിച്ചു.

പാര്‍ട്ടിയെ പോരാടുന്ന ശക്തിയാക്കി പുനരുജ്ജീവിപ്പിക്കാന്‍ കാര്‍ക്കശ്യമുള്ള മാറ്റങ്ങള്‍ ദയവായി നടപ്പിലാക്കൂ. നിങ്ങളില്‍ പ്രതിജ്ഞാബദ്ധതയും നിശ്ചയദാര്‍ഢ്യവുമുണ്ട്. നല്ലതും അംഗീകരിക്കപ്പെടുന്നതും സ്വാധീനശക്തിയുമുള്ള ദേശവ്യാപകമായ ഒരു ടീം രൂപവത്കരിക്കൂ. എല്ലാ സാഹചര്യത്തിലും ഞാന്‍ താങ്കള്‍ക്കൊപ്പമുണ്ടാകുമെന്നും മുമ്പ് തന്‍ഖ പറഞ്ഞിട്ടുണ്ട്.

Top