ബിജെപിയിലേക്ക് ചേക്കേറി കോൺഗ്രസ്‌ സ്ഥാനാർത്ഥി

ലപ്പുഴ : ഇന്നലെ രാത്രിവരെ നാട്ടിൽ യൂത്ത്‌ കോൺഗ്രസിന്റെ മുഖമായി നടന്ന നേതാവ്‌ നേരം വെളുത്തപ്പോൾ ബിജെപി സ്ഥാനാർഥി. ആലപ്പുഴ തൈക്കാട്ടുശ്ശേരിയിലാണ്‌ കൊല്ലം മോഡൽ മറുകണ്ടം ചാടൽ നടന്നത്‌. തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിബീഷ് വി കൊച്ചു ചാലിലാണ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് എൻ ഡി എ സ്ഥാനാർത്ഥിയായി തൈക്കാട്ടുശേരി ബ്ലോക്കിലേക്ക് മത്സരിക്കുന്നത്.

കെ എസ് യു ജില്ലാ നേതാവും മുൻ യൂത്ത് കോൺഗ്രസ് അരൂർ മണ്ഡലം സെക്രട്ടറിയും ആണ്‌ ജിബീഷ്‌. ജിബീഷിന്‌ പുറമേ അരൂർ മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധിപ്പേർ പാർട്ടി വിടുമെന്നാണ് സൂചനകൾ.

Top