ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ കൂട്ടാനാകില്ല ; ബന്ധം തള്ളി പിണറായി വിജയന്‍

pinaray vijayan

മലപ്പുറം: കോണ്‍ഗ്രസ്സുമായുള്ള ബന്ധം പൂര്‍ണ്ണമായും തള്ളി പിണറായി വിജയന്‍. ബിജെപിക്കെതിരെ കോണ്‍ഗ്രസ്സിനെ കൂട്ടാനാകില്ലെന്നും മുന്‍കാല അനുഭവം അതാണെന്നും പിണറായി പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷവും ജനാതിപത്യവാദികളും കോണ്‍ഗ്രസിനെ കൈവിട്ടുവെന്നും പിണറായി വ്യക്തമാക്കി. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഒന്നും ചെയ്യാതിരുന്ന മനോഭാവമാണ് കോണ്‍ഗ്രസ്സ് നേതാക്കളെ ബിജെപിയിലേക്ക് നയിക്കുന്നത്. ബിജെപിയെ വളര്‍ത്തിയതും കോണ്‍ഗ്രസിന്റെ നയങ്ങളാണ്. ന്യൂനപക്ഷവും ജനാധിപത്യ വാദികളും ബിജെപിയെ കൈവിട്ടിരിക്കുകയാണ്. സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നിട്ടും ഗുജറാത്തില്‍ വിജയിക്കാനാകാതെ പോയത് കോണ്‍ഗ്രസിന്റെ പരാജയമാണെന്നും പിണറായി പറഞ്ഞു.

അതേസമയം സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സിപിഐ വിമര്‍ശനം ഉന്നയിച്ചു. യുഡിഎഫ് ശൈലിയില്‍ നിന്നും ഉദ്യോഗസ്ഥരെ മാറ്റാന്‍ മുഖ്യമന്ത്രി ഫലപ്രദമായി ഇടപെടുന്നില്ല. മുഖ്യമന്ത്രിയുടെ ഒമ്പത് ഉപദേശകരുടെ നിലപാടുകള്‍ പലപ്പോഴും ഇടത് ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിമര്‍ശനമുയര്‍ന്നു.

Top