ബിഎസ്പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; കോണ്‍ഗ്രസുമായി സഖ്യത്തിന് ഇല്ലെന്ന് മായാവതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യത്തിന് ഇല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ബിഎസ്പിയെ തകര്‍ക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ദിഗ് വിജയ് സിങ് ആര്‍എസ്എസിന്റെ ഏജന്റാണെന്നും മായാവതി ആരോപണം ഉന്നയിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഒറ്റയ്ക്കു മത്സരിക്കുമെന്നും ദിഗ് വിജയ് സിങ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സഖ്യത്തോട് താല്‍പര്യമില്ലെന്നും അവര്‍ക്ക് സിബിഐയേയും എന്‍ഫോഴ്‌സ്‌മെന്റിനേയും ഭയമാണെന്നും മായാവതി വ്യക്തമാക്കി.

Top