എസ്പിയുമായി സഖ്യം രൂപീകരിക്കാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കമല്‍നാഥ്

Kamal Nath

ഭോപ്പാല്‍: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യം രൂപീകരിക്കാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ്. കഴിഞ്ഞ ദിവസം അഖിലേഷ് യാദവുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കിയതിനു പിന്നാലെയാണ് കമല്‍ നാഥ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മായാവതി ആവശ്യപ്പെട്ട സീറ്റുകളില്‍ ബിഎസ്പിക്കു വിജയ സാധ്യതയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ്പിയുടെ തീരുമാനം കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ടെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

Top