വാളയാറില്‍ വിഷമദ്യം എത്തിച്ചത് കോണ്‍ഗ്രസ്; സിപിഎം എംഎല്‍എ

പാലക്കാട്: വാളയാര്‍ ചെല്ലങ്കാവിലേക്ക് വിഷമദ്യമെത്തിച്ചത് കോണ്‍ഗ്രസാണെന്ന ആരോപണവുമായി സിപിഎം എംഎല്‍എ കെ.വി വിജയദാസ്.സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പ്രത്യക്ഷ സമരവുമായി രംഗത്തെത്തി.

ചെല്ലങ്കാവ് കോണ്‍ഗ്രസ് ഭൂരിപക്ഷ പ്രദേശമെന്നാണ് സിപിഐഎം നേതാക്കള്‍ പറയുന്നത്. ഇവിടെ എന്ത് സംഭവിച്ചാലും കോണ്‍ഗ്രസ് അറിയും. കോണ്‍ഗ്രസ് പുതുശേരി മണ്ഡലം മുന്‍ പ്രസിഡന്റ് ഗിരീഷാണ് മരിച്ച ശിവന് വിഷമദ്യമെത്തിച്ചതെന്നാണ് എംഎല്‍എയുടെ ആരോപണം.

പൊലീസിന് വിഷയങ്ങള്‍ അറിയാമെന്നും അടിയന്തരമായി നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണിതെന്നാണ് ഊരുമൂപ്പന്‍ വിശ്വനാഥന്‍ പറഞ്ഞത്. സംഭവത്തില്‍ കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Top