ചില യൂദാസുകള്‍ കോണ്‍ഗ്രസിലുണ്ട്; ഡി.സുഗതനെതിരെ പൊട്ടിത്തെറിച്ച് വിഎം സുധീരന്‍

ആലപ്പുഴ: യുഡിഎഫിന്റെ യോഗത്തിനിടെ കോണ്‍ഗ്രസ് നേതാവും എസ്എന്‍ ട്രസ്റ്റിന്റെ എക്‌സിക്യുട്ടീവ് അംഗവുമായ ഡി.സുഗതനെതിരെ പൊട്ടിത്തെറിച്ച് വിഎം സുധീരന്‍ രംഗത്ത്.

ചില യൂദാസുകള്‍ കോണ്‍ഗ്രസിലുണ്ടെന്നും ഇവരാണ് ബിജെപിയെയും കോണ്‍ഗ്രസിനേയും സഹായിക്കുന്നതെന്നും ഇവരെ മാറ്റി നിര്‍ത്താതെ കോണ്‍ഗ്രസ് രക്ഷപെടില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.

നേരത്തെ സുധീരന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഡി സുഗതന്‍ ഇറങ്ങിപ്പോയിരുന്നു. സുധീരന്‍ വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞ് തുടങ്ങിയപ്പോഴായിരുന്നു ഇറങ്ങിപ്പോയത്. അനവസരത്തിലായത് കൊണ്ടാണ് ഇറങ്ങിപ്പോയതെന്നായിരുന്നു ഡി സുഗതന്‍ വ്യക്തമാക്കിയിരുന്നത്.

Top