ബിജെപി നേതാവ് സുബല്‍ ഭൗമിക് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി: ത്രിപുരയിലെ ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൗമിക് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. വെസ്റ്റ് ത്രിപുര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഭൗമികിനെ മത്സരിപ്പിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കഴിഞ്ഞ ദിവസം ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ മാണിക്യയുമായി ഭൗമിക് കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ സീറ്റ് നല്‍കാമെന്ന് ഭൗമികിന് പ്രദ്യോത് ഉറപ്പു നല്‍കിയിരുന്നു. ബിജെപിയുടെ ത്രിപുരയിലെ പ്രധാന സംഘാടകരില്‍ ഒരാളാണ് ഭൗമിക്.

Top