കാര്‍ഷിക വായ്പ എഴുതി തള്ളാതെ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി

modi-rahul

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പ എഴുതി തള്ളാതെ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അതേസമയം, മുഖ്യമന്ത്രിയായി കമല്‍നാഥ് അധികാരത്തില്‍ എത്തിയ ശേഷം മധ്യപ്രദേശില്‍ രണ്ട് ലക്ഷം രുപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയിരുന്നു. അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കെസി വേണുഗോപാല്‍ എം.പിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. സിഎജി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സഭയില്‍ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ചത് അവകാശലംഘനമെന്നായിരുന്നു കോണ്‍ഗ്രസ് നോട്ടീസില്‍ ആരോപിച്ചത്.

Top