അവരെ തഴഞ്ഞതിന് കാരണം ഇതാണ്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കെ.സുരേന്ദ്രന്‍ രംഗത്ത്

k surendran

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്.

രാജസ്ഥാന്‍, മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ മുന്നില്‍ നിന്ന് നയിച്ചിട്ടും മുഖ്യമന്ത്രി പദത്തില്‍ നിന്നും സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും തഴയപ്പെട്ടെന്നുള്ള കാരണം വ്യക്തമാക്കിയാണ് സുരേന്ദ്രന്‍ പരിഹാസവുമായി എത്തുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ പരിഹസിച്ചിരിക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിമാരെന്ന നിലയില്‍ തിളങ്ങിയാല്‍ അത് ഭാവിയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തന്നെയായിയിരിക്കുമെന്ന് രാഹുലിന് അറിയാമെന്നും അതിനാലാണ് ഇവരെ ഒതുക്കിയതെന്നുമാണ് സുരേന്ദ്രന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യസിന്ധ്യയും മുഖ്യമന്ത്രിമാരെന്ന നിലയില്‍ തിളങ്ങിയാല്‍ അത് ഭാവിയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തനിക്കായിരിക്കുമെന്ന് രാഹുലിന് നന്നായറിയാം. രണ്ടുപേരും ഇതിനോടകം കഴിവു തെളിയിച്ചിട്ടുമുണ്ട്. ഈ ഒതുക്കല്‍ ദേശീയ രാഷ്ട്രീയത്തില്‍ പിന്നീട് വലിയ ചര്‍ച്ചയായി വരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട’.

Top