കോണ്‍ഗ്രസ്സ് ഒരു മതേതര പാര്‍ട്ടിയല്ലെന്ന് പ്രകാശ് രാജ്

Prakash-Raj

ബംഗളൂരു: ബിജെപിയോ കോണ്‍ഗ്രസ്സോ അല്ല കേന്ദ്രം ഭരിക്കേണ്ടതെന്ന് നടന്‍ പ്രകാശ് രാജ്. കോണ്‍ഗ്രസും, ബിജെപിയും അല്ലാത്ത പാര്‍ട്ടികള്‍ ശക്തി കേന്ദ്രത്തില്‍ അധികാരത്തിലെത്തണം. കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.

സംഘപരിവാറിനെതിരെ കടുത്ത നിലപാടുകളെടുത്ത പ്രകാശ് രാജ് ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. ഇതിന് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു.

താനൊരു അഭിനേതാവ് മാത്രമല്ലെന്നും ജനങ്ങള്‍ക്ക് അതറിയാമെന്നും, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് എംപിയായി ജയിച്ച് പോകുന്നത്. മോഡിക്ക് ഭരിക്കാനല്ലെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.

Top