വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടിയ്ക്ക് നാശം സംഭവിക്കും: കെ.സുധാകരന്‍

k SUDHAKARAN

കാസർകോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കേരളത്തിൽ പാർട്ടിയ്ക്ക് നാശം സംഭവിക്കുമെന്ന് കെ.പി.സി.സി.വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ.

ശബരിലയിൽ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുതെന്നും ഭക്തരെ ഒപ്പം നിർത്തണമെന്നും ഇല്ലെങ്കിൽ കോൺഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിയെ അനുകൂലിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിന് മറുപടിയായിട്ടാണ് സുധാകരൻ ഇങ്ങനെ പ്രതികരിച്ചത്.

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തിൽ തന്റെ നിലപാട് പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും സ്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണമെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാടെന്നും താനും പാർട്ടിയും തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Top