മധ്യപ്രദേശില്‍ കോണ്‍ഗ്രസിനുള്ള പിന്തുണ അറിയിച്ച് സമാജ്‌വാദി പാര്‍ട്ടി രംഗത്ത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി രംഗത്ത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് എസ്പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബിജെപിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്ത് നാശം വിതച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണല്‍ പുരോഗിമിക്കുമ്പോള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. 115 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. എന്നാല്‍, ബിജെപി 105 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ബിഎസ്പി മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

Top