കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ തിരിച്ചെടുക്കണം; മുന്നറിയിപ്പുമായി എ.കെ ആന്റണി

AK-Antony

തിരുവനന്തപുരം: ഈ വര്‍ഷം കുരുക്ഷേത്ര യുദ്ധത്തിന്റെ വര്‍ഷമെന്ന് എ.കെ ആന്റണി. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ തിരിച്ചെടുക്കണമെന്നും പിഴവു സംഭവിച്ചാല്‍ തകരുന്നത് ഇന്ത്യന്‍ ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസുകാര്‍ കയ്യേറിയിരിക്കുകയാണെന്നും കഴിഞ്ഞ വര്‍ഷം ജാതിമത ശക്തികളെ ഒപ്പം നിര്‍ത്തി ബിജെപി അധികാരത്തില്‍ എത്തിയെന്നും ആന്റണി വ്യക്തമാക്കി.

അടുത്ത മാസം അവസാനത്തിനു മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകം കോണ്‍ഗ്രസ് തന്നെയാണ് ആന്റണി കൂട്ടിച്ചേര്‍ത്തു.

Top