Congress approached us, but Sidhu firm on AAP, says wife

ചണ്ഡീഗഡ് : ബിജെപി രാജ്യസഭാ അംഗത്വം രാജിവച്ച നവ്‌ജ്യോത് സിങ് സിദ്ദുവിനെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ് സമീപിച്ചിരുന്നുവെന്ന് ഭാര്യ നവ്‌ജ്യോത് കൗര്‍.

എന്നാല്‍ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിക്കൊപ്പം പോകാനാണ് സിദ്ദു തീരുമാനിച്ചതെന്നും കൗര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച അരവിന്ദ് കേജ്‌രിവാളുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കൗര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സിദ്ദുവിന് അദ്ദേഹത്തിന്റേതായ വിശ്വാസങ്ങളുണ്ട്. രാജ്യസഭാ അംഗത്വം രാജിവയ്ക്കാനുള്ള തീരുമാനം അദ്ദേഹം ബോധപൂര്‍വം എടുത്തതാണ്. അദ്ദേഹം ഇപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുമാനിക്കുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജെപിയോട് അതില്ല. അരവിന്ദ് കേജ്‌രിവാള്‍ എന്ന വ്യക്തിയോടും അദ്ദേഹത്തിനു വലിയ ആദരവാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, സിദ്ദു സ്വാതന്ത്ര്യദിനത്തില്‍ എഎപിയില്‍ അംഗത്വമെടുക്കുമെന്നാണ് സൂചന.

ഓഗസ്റ്റ് 15 ന് സിദ്ദു ബിജെപിയില്‍നിന്നും സ്വതന്ത്രനാകുമെന്ന് എഎപി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അടുത്തവര്‍ഷം നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ സിദ്ദു എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും.

Top