കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേക സമിതികളെ നിയമിച്ചു

ന്യൂഡല്‍ഹി: പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതികളെ നിയമിച്ചു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് സമിതികള്‍ നിയമിച്ചത്. എട്ട് പേരാണ് സമിതിയിലെ അംഗങ്ങള്‍. പുതുച്ചേരിയിലെ സമിതിയില്‍ കോഴിക്കോട് എംപിയായ എംകെ രാഘവനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top