മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മില്‍; സിപിഎമ്മിനെ പരിഹസിച്ച് കെ.സുധാകരന്‍

k SUDHAKARAN

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞടുപ്പ് മുന്‍ നിര്‍ത്തി സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് സുധാകരന്‍ പറഞ്ഞു. കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഒരു സീറ്റ് പോലും കിട്ടാത്ത സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ പാര്‍ട്ടി പദവി വരെ നഷ്ടപ്പെടാന്‍ പോകുന്ന സിപിഎമ്മിന് വോട്ട് ചെയ്യുന്നത് പാഴ്‌വേലയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top