ന്യൂഡല്‍ഹി: സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ ശബ്ദമുയര്‍ത്തുകയാണ്. ചര്‍ച്ച ചെയ്യാന്‍ പൊതു ജനങ്ങള്‍ക്ക് താത്പര്യമുള്ള വിഷയങ്ങള്‍ ഒന്നും ഇല്ല. അതുകൊണ്ട് കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ പരിഗണനയിലാണ് സിബിഐ വിഷയം. അലോക് വര്‍മയുടെയും രാകേഷ് അസ്താനയുടെയും വിഷയത്തില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുയാണ്. അന്വേഷണ റിപ്പോര്‍ട്ടിനായി കോണ്‍ഗ്രസ് കാത്തിരിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.