congress-ak antony-kpcc-rajyasabha

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ നിര്‍ദേശിക്കാന്‍ കെപിസിസി തീരുമാനിച്ചു. ഇന്ദിരാഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിനുശേഷം കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക തിരക്കിട്ട് തീരുമാനിക്കേണ്ടെന്ന് യോഗത്തില്‍ ധാരണയായി. അതികം വൈകാതെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. മറ്റുപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസും പ്രഖ്യാപിക്കും. പ്രാഥമിക പട്ടിക തയാറാക്കാനുള്ള ചര്‍ച്ചയിലാണെന്നും സുധീരന്‍ പറഞ്ഞു.

Top