വാക്സിൻ വിതരണത്തിൽ മോദിയെ അനുമോദിച്ച തരൂരിനെതിരെ കോൺഗ്രസ് നേതാവ്

ന്യൂഡല്‍ഹി:വാക്സിന്‍ വിതരണത്തില്‍ ഇന്ത്യയുടെ ചരിത്ര നേട്ടത്തെ പ്രകീര്‍ത്തിച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര.മോദി സര്‍ക്കാരിന് ഇത്തരമൊരു ക്രഡിറ്റ് നല്‍കുന്നത് പകര്‍ച്ചവ്യാധി നേരിടുന്നതിലുള്ള കെടുകാര്യസ്ഥതയെ തുടര്‍ന്ന് ദുരിതത്തിലായ ലക്ഷക്കണക്കിന് കുടുംബങ്ങളെ അപമാനിക്കലാണെന്ന് പവന്‍ ഖേര പറഞ്ഞു.

രാജ്യം ഇന്ന് കോവിഡ് വാക്സിന്‍ വിതരണം നൂറ് കോടി പിന്നിട്ടിരുന്നു. ചൈനയ്ക്ക് പിന്നാലെ ചരിത്രനേട്ടം കൈവരിച്ച ആദ്യരാജ്യമാണ് ഇന്ത്യ. ഇത് എല്ലാ ഇന്ത്യാക്കാര്‍ക്കും അഭിമാനിക്കാന്‍ വകനല്‍കുന്നുവെന്നും ഇതിന്റെ ക്രെഡിറ്റ് സര്‍ക്കാരിന് നല്‍കാമെന്നുമായിരുന്നു തരൂരിന്റെ ട്വീറ്റ്. രണ്ടാം കോവിഡ് തരംഗത്തിലെ സര്‍ക്കാരിന്റെ ദയനീയപരാജയം മറികടക്കാന്‍ ഇത് മൂലം സര്‍ക്കാരിന് കഴിഞ്ഞെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

 

Top