കെ.എം.മാണി കപടരാഷ്ട്രീയത്തിന്റെ അപ്പസ്‌തോലനെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

mani

കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.
കപടരാഷ്ട്രീയത്തിന്റെ അപ്പസ്‌തോലനായ മാണിയുടേത്, ഗുരുഹത്യയുടെ കറ പുറണ്ട കൈകളാണെന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.

യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തല്‍ കെ.എം.മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമെന്നും വീക്ഷണം ലേഖനത്തില്‍ വ്യക്തമാക്കുന്നു.

കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ.എം. മാണിക്ക് മാത്രമാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

മാണിക്കായി യുഡിഎഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ വേണ്ടെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top