അഹമ്മദാബാദ്: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്കെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ്സ്.
തിരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രിയുടെ മരപ്പാവയായി പ്രവര്‍ത്തിക്കുകയാണെന്നും, ടെലിവിഷന്‍ അഭിമുഖത്തിന്റെ പേരില്‍ രാഹുലിനെതിരെ നടപടിയെടുത്ത കമ്മീഷന് എന്തുകൊണ്ട് മോദിയുടെ പ്രസംഗത്തില്‍ നടപടി എടുക്കുന്നില്ലെന്നും കോണ്‍ഗ്രസ്സ് മുഖ്യവക്താവ് റണ്‍ദീപ് സുര്‍ജേവാല ആരാഞ്ഞു.
നേരത്തെ, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കേസെടുത്തിരുന്നു.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണ് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖമാണ് രാഹുലിനെ കേസിലകപ്പെടുത്തിയത്.
ബിജെപിയുടെ പരാതിയിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
മാത്രമല്ല, രാഹുലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരേയും കേസുണ്ടാകും.
നേരത്തെ, വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് രാഹുലിനോട് വിശദീകരണം തേടിയിരുന്നു.
ഇതിന് പിന്നാലെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
ഡിസംബര്‍ 18ന് മുന്‍പ് വിശദീകരണം നല്‍കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
എന്നാല്‍ ഇതിന് പിന്നാലെ ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.