പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ എ.കെ. ആന്റണി അനുശോചനം അറിയിച്ചു

AK-Antony

കൊച്ചി: മഞ്ചേശ്വരം എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി അനുശോചനം രേഖപ്പടുത്തി.

നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അബ്ദുള്‍ റസാഖെന്നും അനുസ്മരണ സന്ദേശത്തില്‍ ആന്റണി പറഞ്ഞു.

കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 5 മണിക്കായിരുന്നു അബ്ദുള്‍ റസാഖ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

2011 മുതല്‍ മഞ്ചേശ്വരം എംഎല്‍എയാണ് അദ്ദേഹം. മുസ്ലീം ലീഗ് ദേശീയ എക്‌സികൂട്ടിവ് അംഗമാണ്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ സുരേന്ദ്രനെ 89 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്.

Top