ആംആദ്മി പാര്‍ട്ടിയ്ക്ക് പിടിവാശി; സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

Indian-National-Congress-Flag-1.jpg.image.784.410

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്. ആംആദ്മി പാര്‍ട്ടിയ്ക്ക് പിടിവാശിയെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്.

ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ചര്‍ച്ച അവസാനിപ്പിച്ചുവെന്നും പിസി ചാക്കോ അറിയിച്ചു.

ഒരു മാസം നീണ്ട ചര്‍ച്ചയാണ് ഇതോടെ കോണ്‍ഗ്രസ് അവസാനിപ്പിക്കുന്നത്. ഡല്‍ഹിയിലെ ഏഴു സീറ്റുകളില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നേര്‍ക്കുനേര്‍ മത്സരിക്കുന്നതാണ്. ചര്‍ച്ച പൊളിച്ചത് ആം ആദ്മി പാര്‍ട്ടിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഡല്‍ഹിയ്‌ക്കൊപ്പം ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വെച്ച നിലപാട്. ഡല്‍ഹി മാത്രം ചര്‍ച്ചയ്ക്ക് എടുത്താല്‍ മതിയെന്ന് കോണ്‍ഗ്രസും അറിയിച്ചു. ഇതേ ചൊല്ലി ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും ഏറ്റുമുട്ടിയതിനു ശേഷവും ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു. പിന്നീടാണ് നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്.

Top