പിറന്നാൾ ദിനത്തിൽ നായികക്ക് ആശംസകൾ നേർന്ന് കെ. ജി. എഫിന്റെ 2-വിന്റെ പുതിയ പോസ്റ്റർ

നായികയുടെ പിറന്നാൾ ദിനത്തിൽ ബ്രഹ്മാണ്ഡ ചിത്രം കെ. ജി. എഫ് 2 -ന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. നായികയായ ശ്രീനിധി ഷെട്ടിയുടെ കഥാപാത്രമായ റീനയുടെ പേരും ചിത്രവും ഉൾപ്പെടുത്തിയാണ് പുതിയ പോസ്റ്റർ.

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ കെ. ജി. എഫിന്റെ രണ്ടാം ഭാഗമായ കെ. ജി. എഫ് 2.ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. കന്നഡ സൂപ്പർ താരം യഷ് നായകനായി എത്തുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് പ്രശാന്ത് നീൽ ആണ്.

ബോളിവുഡ് താരം സഞ്ജയ്‌ ദത്ത് ചിത്രത്തിൽ പ്രതിനായക വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും കെ. ജി എഫിന്റെ രണ്ടാം പതിപ്പിനുണ്ട്. വൻ ബഡ്ജറ്റിൽ വമ്പൻ താരനിരയോടെ ഒരുങ്ങുന്ന ഏറെ പ്രതീക്ഷകളാണ് ചിത്രം നൽകുന്നത്.

Top