Congolese militia decapitates more than 40 police: Officials

ബെനി(കോംഗോ): ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വിമതര്‍ 40 പോലീസുകാരെ വധിച്ചു. കോംഗോയിലെ കസയ് പ്രവിശ്യയിലാണ് സംഭവം നടന്നത്. കംവിന നസാപു എന്നറിയപ്പെടുന്ന വിമത സംഘമാണ് ആക്രമണം നടത്തിയത്.

തിഷികാപ്പയില്‍ നിന്ന് കനംഗയിലേക്ക് പോവുകയായിരുന്ന പോലീസ് സംഘത്തെ വിമതര്‍ ആക്രമിക്കുകയായിരുന്നു. എന്നാല്‍ പ്രാദേശിക ഭാഷ സംസാരിക്കുന്ന ആറു പോലീസുകാരെ വിമതര്‍ വെറുതെ വിട്ടതായി കസയ് അംസംബ്ലി പ്രസിഡന്റ് ഫ്രാന്‍കോയിസ് കലംബ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ കംവിന നസാപു നേതാവിനെ സുരക്ഷ സേന വധിച്ചതോടെ കസയ് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

Top