കോംഗോ പ്രസിഡന്റായി ഫെലിക്‌സ് ഷിലോംബോ; ഫെലിക്‌സിന് ലഭിച്ചത് ഏഴ് ദശലക്ഷം വോട്ടുകള്‍

കോംഗോ;ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് ഫെലിക്‌സ് ഷിലോംബോയ്ക്ക് ജയം. രണ്ട് വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 38.57 ശതമാനം വോട്ടുകള്‍ നേടിയാണ് ഷിലോംബോ വിജയം കൈവരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കണക്കുകള്‍ പ്രകാരം ഫെലിക്‌സ് ഷിലോംബോ എഴ് ദശലക്ഷം വോട്ടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള വ്യവസായി കൂടിയായ മാര്‍ട്ടിന്‍ ഫായുലു 6.7 ദശലക്ഷം വോട്ടുകള്‍ നേടി. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന എമ്മാനുവല്‍ റാമസാനി 4.4 ദശലക്ഷം വോട്ടുകള്‍ സ്വന്തമാക്കിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. നാലുകോടി വോട്ടര്‍മാരാണ് കോംഗോയിലുള്ളത്.

മുന്‍ പ്രസിഡന്റ് കബിലയുടെ കാലാവധി 2016ല്‍ പൂര്‍ത്തിയായിരുന്നെങ്കിലും വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കൂടുതല്‍ സമയം വേണ്ടി വന്നു. അതിനായി കമ്മിഷന്‍ തിരഞ്ഞെടുപ്പ് രണ്ടുവര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

Top