ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സീ​റ്റു​ക​ളില്‍ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്ന് അ​മ​രീ​ന്ദ​ര്‍ സിം​ഗ്

ലുധിയാന: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.

പഞ്ചാബിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസിനു പിന്തുണ നല്‍കും. രണ്ടര വര്‍ഷത്തെ ഭരണം ഇതിനു സഹായകമാകുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഫഗ്വാര, ജലാലാബാദ്, ദഖ, മുകേറിയന്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 21നാണ് വോട്ടെടുപ്പ്. 24നാണ് വോട്ടെണ്ണല്‍.

Top