ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 കോടിയുടെ കുറവെന്ന്. . .

sabarimala

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 9 കോടിയുടെ കുറവ് രേഖപ്പെടുത്തി.

അപ്പം ,അരവണ വില്‍പനയും കാര്യമായി കുറഞ്ഞിരിക്കുകയാണ്. മാളികപുറത്തെ വരുമാനവും മുറിവാടകയിലൂടെ കിട്ടുന്നതും എല്ലാം കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഈ സമയം 29 കോടി കടന്നിരുന്നു. ഈ വര്‍ഷം അത് 20 കോടിയിലൊതുങ്ങിയിരിക്കുകയാണ്. അരവണ വിറ്റ വകയില്‍ 79 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അപ്പം വില്‍പനയില്‍ 62 ലക്ഷത്തിന്റെ കുറവും രേഖപ്പെടുത്തി.

യുവതീ പ്രവേശനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഭക്തരുടെ എണ്ണം കുറച്ചത്.

Top