സ്ഥലം ഒഴിപ്പിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘര്‍ഷം; വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്ക്

beat

പട്ടിക്കാട്: സഹകരണബാങ്കില്‍ നിന്ന് ലേലം വിളിച്ചെടുത്ത സ്ഥലം ഒഴിപ്പിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്ക്.

പരിക്കേറ്റ വീട്ടമ്മയെയും മക്കളെയും തൃശൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പട്ടിക്കാട് സ്വദേശി പുലിക്കോട്ടില്‍ ഹോചിമിന്റെ ഭാര്യ ലൈഫി(42), മക്കളായ അലീന(17), ആല്‍ഫിന്‍(21) എന്നിവരെയാണ് ആസുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം നാലുമണിക്കായിരുന്നു സംഭവം നടന്നത്. ഭൂമി ലേലത്തില്‍ വാങ്ങിയ പട്ടിക്കാട് സ്വദേശി കവനാക്കുടിയില്‍ ഔസേഫ് സ്ഥലം ഒഴിപ്പിക്കുന്നതിനായി രണ്ട് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തുകയായിരുന്നു. എന്നാല്‍ സ്ഥലം നികത്തുന്നതിനെ വീട്ടമ്മ എതിര്‍ക്കുകയും സംഘര്‍ഷമുണ്ടാവുകയുമായിരുന്നു.

Top