കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഏറ്റുമുട്ടല്‍; ഏഴുപേര്‍ക്ക് പരിക്ക്

beat

കായംകുളം: കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സംഭവത്തെ തുടര്‍ന്ന് ഏഴുപേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെ ഏഴു കൗണ്‍സിലര്‍മാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.ഗിരിജ, എല്‍ ഡിഎഫ് അംഗങ്ങളായ ഷാമില അനിമോന്‍, ജലീല്‍ എസ്.പെരുമ്പളത്ത്, ശശികല, അജയന്‍ എന്നിവര്‍ക്കും പ്രതിപക്ഷ അംഗങ്ങളായ ഷിജിന നാസര്‍, ഷാനവാസ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണു കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

Top