തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ യോഗം; അധ്യക്ഷയുടെ ചേംബറിനുള്ളില്‍ കയറി പ്രതിപക്ഷം

കൊച്ചി: തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. കൗണ്‍സിലിന്റെ അടിയന്തര യോഗത്തിനിടെ നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ കൗണ്‍സില്‍ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ അധ്യക്ഷയുടെ ചേംബറിനുള്ളില്‍ കയറി.

ഇവിടെ വെച്ച് കൗണ്‍സില്‍ യോഗം ചേര്‍ന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു. എന്നാല്‍ സെക്രട്ടറി യോഗത്തിനെത്തിയിരുന്നില്ല. ചട്ടപ്രകാരം സെക്രട്ടറി പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം. പൊലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്.

ഓണസമ്മാന വിവാദത്തില്‍ പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നഗരസഭയുടെ 2021-22 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി വിലയിരുത്താന്‍ വിളിച്ചു കൂട്ടിയ അടിയന്തര യോഗത്തിലാണ് പ്രതിഷേധം. സംഭവത്തില്‍ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 

Top