കളക്ട്രേറ്റിലേക്ക് നടത്തിയ യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: എറണാകുളം കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്‌സിറ്റി കോളജ്, പിഎസ് സി വിഷയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 11.30 ഓടെ തുടങ്ങിയ മാര്‍ച്ച് കളക്ട്രേറ്റ് കവാടത്തില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

Top