ആദിയുടെ പ്രദര്‍ശനം മുടങ്ങി ; കോഴിക്കോട് തീയറ്ററില്‍ സംഘര്‍ഷം

pranav

കോഴിക്കോട് : പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ പ്രദര്‍ശനം മുടങ്ങിയതിനെ തുടര്‍ന്ന് തീയേറ്ററില്‍ സംഘര്‍ഷം. കോഴിക്കോട് ആര്‍ പി മാളിലെ പി.വി.ആര്‍ മൂവിസില്‍ ആണ് സംഭവം. ഇന്റര്‍വെല്ലിന് ശേഷമാണ് ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയത്.

വൈദ്യുതി ബന്ധത്തിലെ തകരാറാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണമായത്. പ്രേക്ഷകര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി, ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചുനല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

Top