പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനി ലക്ഷര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ അബു ഹുറൈറ എന്ന ഐജാസ് കൊല്ലപ്പെട്ടതായി കശ്മീര്‍ ഐജിപി അറിയിച്ചു. നാല് ഭീകരരായിരുന്നു സ്ഥലത്തുണ്ടായിരുന്നത് എന്നാണ് വിവരം. നാലാമനായി തെരച്ചില്‍ തുടരുകയാണ്.

ഇതിനിടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. അര്‍ണിയ മേഖലയിലാണ് ഡ്രോണ്‍ കണ്ടത്.

 

Top