പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് നൗഗാമിലെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പുല്‍വാമയിലെ ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്.

തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പേര് വിവരങ്ങളോ ഇവര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്നോ വ്യക്തമായിട്ടില്ല. സ്ഥലത്ത് ഇപ്പോഴും സുരക്ഷ സന്നാഹം തുടരുന്നുണ്ട്.

 

Top